Sat. Nov 23rd, 2024

മലപ്പുറം:

സ്ത്രീധനത്തിനെതിരെയും സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെയും പൊതുസമൂഹത്തിൻറെ നിതാന്ത ജാഗ്രത ഉണരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 39-ാം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിവാഹമെന്ന സാമൂഹ്യ ഉടമ്പടിയിലെ സ്ത്രിവിരുദ്ധത നേരിടാന്‍ വിദ്യാര്‍ത്ഥി യുവജന മഹിളാ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.മലപ്പുറം എൻജിഒ യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സിഐടിയു ദേശിയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്തു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കോർപറേറ്റുകളെ സഹായിക്കുകയാണെന്ന്‌ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ പറഞ്ഞു. പ്രതിനിധികൾ ഓൺലൈനായി സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ കൗൺസിൽ യോഗത്തിൽ പ്രവർത്തന റിപ്പോർട്ടിലും വരവുചെലവ്‌ കണക്കിലും ചർച്ച നടന്നു.

ജില്ലാ പ്രസിഡന്റ് എന്‍ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. സമ്മേളനത്തില്‍ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എന്‍ മിനി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സതീശന്‍, ജില്ലാ സെക്രട്ടറി എം ശ്രീഹരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഉണ്ണി, പ്രകാശ് പുത്തന്‍മഠത്തില്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. വിരമിച്ച നേതാക്കൾക്ക്‌ യാത്രയയപ്പ്‌ നൽകി.