Wed. Apr 24th, 2024
തിരുവനന്തപുരം:

അരുവിക്കര ഡാം റിസർവോയറിലെ പായലും ചെളിയും മാറ്റി ശുദ്ധീകരിച്ചു. ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ്‌ ഹൗസുകളുടെ ഇൻടേക്ക്‌ ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും 20,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ അടിഞ്ഞുകൂടിയിരുന്ന പായലും മറ്റു മാലിന്യങ്ങളുമാണ് നീക്കിയത്.

വാട്ടർ അതോറിറ്റി ഹെഡ്‌ വർക്‌സ്‌ അരുവിക്കര ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണം. അഞ്ചര ലക്ഷം രൂപ ചെലവിലായിരുന്നു പ്രവൃത്തി. യന്ത്രസഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ നിയോഗിച്ചാണ്‌ മാലിന്യങ്ങൾ മാറ്റിയത്‌.

വർഷാവർഷം റിസർവോയർ മാലിന്യമുക്തമാക്കാനും പായലും ചെളിയും മാറ്റുന്നതിനും തുടർ കരാർ കൊടുക്കുന്ന നടപടികളും വാട്ടർ അതോറിറ്റിയുടെ പരി​ഗണനയിലാണെന്ന് ഹെഡ്‌ വർക്‌സ്‌ ഡിവിഷൻ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു.

By Divya