Sat. Nov 23rd, 2024

പാലക്കാട്​:

പ​ട്ടി​ത്ത​റ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം ചി​ല​ർ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച​താ​യി പ​രാ​തി. വി​ധ​വ, വാ​ര്‍ധ​ക്യം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ് വ്യാ​ജ​ന്മാ​രു​ടെ ക​ട​ന്നു​ക​യ​റ്റം.

വി​വാ​ഹി​ത​ർ അ​ല്ലെ​ന്ന​തി​നും പെ​ന്‍ഷ​ന്‍പ്രാ​യം കൂ​ട്ടി​യും ഒ​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രേ​ഖ​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച​വ യ​ഥാ​ർ​ഥ​മ​ല്ലെന്ന​ത് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തൃ​ത്താ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​യി പ്ര​സി​ഡ​ൻ​റ് പി ബാ​ല​ന്‍ അ​റി​യി​ച്ചു.

By Rathi N