Mon. Dec 23rd, 2024
പുനലൂർ:

പുനലൂർ 110 കെ വി സബ് സ്​റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷൻ ട്രാൻസ്ഫോർമറിന് തീ പിടിച്ചത്.

കുണ്ടറ- പുനലൂർ മൂന്ന്​ ഫീഡറുകളിൽ ഒന്നിനാണ് തീ പിടിച്ചത്. സ്ബ് സ്​റ്റേഷൻ ജീവനക്കാർ തീയും പുകയും ഉയരുന്നത് തുടക്കത്തിൽതന്നെ കണ്ടെത്തി. സീനിയർ ഫയർമാൻ എസ് ആർ മുരളീധരൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തി.

കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. കൊട്ടാരക്കര ഫീഡറിലേക്ക് സ​പ്ലൈ മാറ്റിക്കൊടുത്തതിനാൽ പുനലൂർ മേഖലയിൽ വൈദ്യുതി തടസ്സം ഒഴിവാക്കാനായി.

By Divya