Mon. Dec 23rd, 2024

മലപ്പുറം:
സ്ത്രീകൾക്കെതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസുകൾക്ക്‌ മുമ്പിൽ “അവളോടൊപ്പം” ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്‌ മുമ്പിലെ പ്രതിഷേധം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ കൃഷ്ണപ്രദീപ് ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറിയിൽ ജില്ലാ സെക്രട്ടറി കെ വി ജയകുമാറും ജില്ലാ പൊലീസ് ഓഫീസിന്‌ മുമ്പിൽ പ്രസിഡന്റ് വി കെ രാജേഷും ഉദ്ഘാടനംചെയ്തു.

മലപ്പുറത്തെ മറ്റു കേന്ദ്രങ്ങളിൽ ഇ വി ചിത്രൻ, വി വിജിത്, എൻ കെ ശിവശങ്കരൻ, ആർ രമ്യ, പി വിശ്വനാഥൻ എന്നിവരും പൊന്നാനിയിൽ വിവിധയിടങ്ങളിൽ പി കെ സുഭാഷ്, കെ പി അരുൺലാൽ, കെ രതീഷ്, കെ പി ഒ അംജത്, തിരൂരിലെ വിവിധ കേന്ദ്രങ്ങളിൽ വി പി സിനി, കെ സുനിൽകുമാർ, എം നിധീഷ്, എം പി വൽസരാജ്, ഷാഹുൽ ഹമീദ്, ടി ജമാലു, തിരൂരങ്ങാടിയിൽ കെ സി ഹസിലാൽ, കെ അബ്ദുൾ അനീഷ്, പി ബിനു, കെ രവീന്ദ്രൻ, കെ ജയരാജ്, കെ പി തങ്ക, കൊണ്ടോട്ടിയിൽ സംസ്ഥാന കമ്മിറ്റിയംഗം എം കെ വസന്ത, പി കൃഷ്ണൻ, ബി രാജേഷ്, മഞ്ചേരിയിലെ വിവിധ കേന്ദ്രങ്ങളിൽ എം പി കൈരളി, ടി പി സരിത, കെ ജിതേഷ് കുമാർ, വി മുഹമ്മദ്ഹാരിസ്, പെരിന്തൽമണ്ണയിൽ എം ശശികുമാർ, സി ടി വിനോദ്, പി നിഖിൽ, എസ് അനൂപ്, കെ രാമനുണ്ണി, കെ ദേവദാസ്, പി പ്രിയ, കെ ജയരാജ്, നിലമ്പൂരിൽ കെ വേദവ്യാസൻ, എം ശ്രീനാഥ്, കെ ഉമേഷ്, കെ അനീഷ് എന്നിവരും ഉദ്ഘാടനംചെയ്തു.