Fri. Apr 26th, 2024

ആ​ല​പ്പു​ഴ:

കൊവി​ഡ് ര​ണ്ടാം ത​രം​ഗം ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി പ്ര​വാ​സി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ജ​ന്മ​നാ​ട്ടി​ൽ ത​യാ​റാ​ക്കി​യ സൗ​ജ​ന്യ​ കൊവി​ഡ്​ ചി​കി​ത്സ​കേ​ന്ദ്രം ചൊ​വ്വാ​ഴ്​​ച നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും.

പ്രവാസി വ്യവസായി വാക്കുപാലിച്ചു; ആ​ല​പ്പു​ഴയിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറർ ഒരുങ്ങി. ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ‘ക​ല ടൂ​റി​സ്​​റ്റ്​ ഹോ​മാ’​ണ്​ കൊവി​ഡ് ചി​കി​ത്സ​ക്കാ​യി അ​ദ്ദേ​ഹം വി​ട്ടു​ന​ൽ​കി​യ​ത്​.അ​​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ഡൊ​മി​സി​ല​റി കെ​യ​ർ സെൻറ​റി​െൻറ ഉ​ദ്ഘാ​ട​നം വൈ​കീ​ട്ട്​ മൂ​ന്നി​ന്​ എ​ച്ച് സ​ലാം എംഎ​ൽഎ നി​ർ​വ​ഹി​ക്കും.

ഓ​ക്സി​ജ​ൻ സം​വി​ധാ​ന​മു​ള്ള 10 കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെടെ 50 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള സെൻറ​റി​ൽ മു​ഴു​സ​മ​യ ന​ഴ്സി​ന്റെയും വ​ള​ൻ​റി​യ​ർ​മാ​രു​ടെ​യും സൗ​ക​ര്യം ല​ഭ്യ​മാ​കും. കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രും എ​ന്നാ​ൽ, രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രു​മാ​യ, വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​താ​മ​സ​വും ഭ​ക്ഷ​ണ​വും മ​തി​യാ​യ പ​രി​ച​ര​ണ​വും സെൻറ​റി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ് ഹാ​രി​സ് പ​റ​ഞ്ഞു.

By Rathi N