പന്തളം:
നഗരസഭയിൽനിന്ന് വീടിന് നമ്പർ കിട്ടാത്തതിനാൽ ആനുകൂല്യം ലഭിക്കാതെ ബുദ്ധിമുട്ടുന്നു ഒരുകുടുംബം. പന്തളം കടയ്ക്കാട് കല്ലാറ്റിൽ പുത്തൻവീട്ടിൽ ഷഹാബുദ്ദീനും കുടുംബവുമാണ് അടൂർ ആർ ഡി ഒയുടെ തീരുമാനം വൈകുന്നതിനാൽ നഗരസഭയിൽനിന്ന് വീട്ടു നമ്പർ ലഭിക്കാതെ കഷ്ടത്തിലായത്.
12 വർഷം മുമ്പാണ് ഷഹാബുദ്ദീൻ ഇവിടെ വയൽ നികത്തിയെടുത്ത ഏഴര സെൻറ് സ്ഥലം വാങ്ങിയത്. അഞ്ചുവർഷം മുമ്പ് വീടുെവക്കാൻ തുടങ്ങിയപ്പോൾ അയൽവാസി കേസ് കൊടുത്തു. കേസ് തള്ളിപ്പോയതായി ഷഹാബുദ്ദീൻ പറയുന്നു. തുടർന്ന് വീടുപണി പൂർത്തിയാക്കി.