Sun. Feb 23rd, 2025
മലപ്പുറം:

വണ്ടൂർ നടുവത്ത് ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്‍റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് യുവതിയെയും കുട്ടികളെയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയായിരുന്നു.

മദ്യപിച്ച് വീട്ടിലെത്തി മർദിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് വണ്ടൂര്‍ പൊലീസ് കേസെടുത്തത്.

By Divya