Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഐടി മന്ത്രി രവിശങ്ക‌‌ർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് പഴയ ഒരു ട്വീറ്റ് പക‌ർപ്പാവകാശ നിയമം ലംഘിച്ചതിനാലാണെന്ന് ട്വിറ്റ‌ർ. 2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പക‌ർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുട‌ർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം.

വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയിൽ എ ആ‌ റഹ്മാന്റെ മാ തുജേ സലാം എന്ന ​ഗാനം പശ്ചാത്തല സംഗീതമായി ഉപയോ​ഗിച്ചിരുന്നു, ഈ പാട്ടിന്റെ പക‌ർപ്പാവകാശം സോണി മ്യൂസിക്കിനാണ്. വീണ്ടും പരാതി ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യേണ്ടി വരുമെന്നും ട്വിറ്റ‌ർ മുന്നറിയിപ്പ് നൽകി.

By Divya