Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. തെറ്റായ നിലപാടെടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോവില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ നിലപാടെടുത്തു .

ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്ന് ഡിവൈഎഫ്എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും ഇന്ന് ക്വട്ടേഷന്‍ വിവാദം ചര്‍ച്ച ചെയ്തേക്കും. സ്വര്‍ണക്കടത്തുക്കേസിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാകുന്നതിനിടെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

By Divya