Mon. Dec 23rd, 2024
ന്യൂഡൽഹി:

ബിജെപിക്ക് ബദലായി രൂപീകരിക്കുന്ന മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വസതിയില്‍ 2024ലെ മൂന്നാം മുന്നണി നീക്കങ്ങളെക്കുറിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി പവാര്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പിന്നാലെയാണ് കോണ്‍ഗ്രസിനെ കൂടാതെ ബദല്‍ മുന്നണി സാധ്യമല്ലെന്ന പവാറിന്റെ പ്രസ്താവന. ഇന്ധന വിലവര്‍ദ്ധനവ് മുന്‍നിര്‍ത്തി ദേശവ്യാപക പ്രക്ഷോഭം കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായി ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സോണിയാ ഗാന്ധി വിളിക്കും. ഈ സാഹചര്യത്തിലാണ് ശരത് പവാറിനെ പ്രസ്താവന.

By Divya