Mon. Dec 23rd, 2024
ആലപ്പുഴ:

മാവേലിക്കരയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ച പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. സിപിഒ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാല്‍ ജോലിയും നഷ്ടമാകുമെന്നായിരുന്നു അഭിലാഷ് ചന്ദ്രന്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഡോക്ടറെ മര്‍ദിച്ചതെന്നും അഭിലാഷ് ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാടായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ കോടതിയില്‍ സ്വീകരിച്ചത്.

മെയ് പതിനാലിനാണ് സംഭവം നടന്നത്. കൊവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുകയായിരുന്നു. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു,

By Divya