Sat. Jan 18th, 2025
കൊല്ലം:

വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തുവെന്ന് സതീശൻ ആക്ഷേപിച്ചു. വിഷയം ജോസഫൈന്റെ പാർട്ടിയും സർക്കാരും ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട സതീശൻ കമ്മീഷൻ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.

സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ സ്വന്തം വീട്ടുകാർക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകൾ കൂടുതൽ ധീരരാകണം , ആത്മഹത്യയല്ല അവസാനവഴി സമൂഹം ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകുന്നു.

By Divya