Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡൽഹിയിൽ അപകടകരമായി വാഹനമോടിച്ചതിന്​, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ. മോ​ട്ടോർ വാഹന നിയമം 184 പ്രകാരമാണ്​ പിഴ ചുമത്തിയത്​. തെക്കു കിഴക്കൻ ഡൽഹിയിലെ സുഖ്​ദേവ്​ വിഹാറിൽ അതിവേഗം കാറോടിച്ചുപോയ വാദ്രക്കു പിറകെ സുരക്ഷാ ജീവനക്കാരുടെ വാഹനവുമുണ്ടായിരുന്നു.

സുഖ്​ദേവ്​ വിഹാറിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ്​ സംഭവം. ​ൈ​ഡ്രവറായിരുന്നു വാഹനമോടിച്ചിരുന്നത്​. ബാരപുല്ല ഫ്‌ളൈഓവറിനു സമീപം പെ​ട്ടെന്ന്​ വാഹനം നിർത്തിയപ്പോൾ പിറകിലുണ്ടായിരുന്ന സുരക്ഷ വാഹനം നിയന്ത്രണം വിട്ട്​ ഇടിക്കുകയായിരുന്നു. അന്വേഷണത്തിൽ അമിത വേഗത്തിലാണെന്ന്​ കണ്ടെത്തിയതോടെയാണ്​ പിഴ വിധിച്ചത്​.

By Divya