ന്യൂഡൽഹി:
തദ്ദേശീയമായി നിർമ്മിച്ച അഗ്‌നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്‌നിക ന്യൂക്ലിയറിന്റെ വകഭേദമാണ് അഗ്‌നി പ്രൈം.
ജൂൺ 28ന് അ്‌ലെങ്കിൽ 29ന് പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്. മിസൈൽ ലോഞ്ചറിൽ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 1000 1,500 കിലോ മീറ്റർ പരിധിയിലാകും മിസൈൽ പരീക്ഷിക്കുക. 5000 കിലോ മീറ്റർ പരിധിയിലെ ലക്ഷ്യം അഗ്‌നി പ്രൈമിന് ഭേദിക്കാൻ സാധിക്കും.
അഗ്‌നി ന്യൂക്ലിയറിൽ നിന്നും വ്യത്യസ്തമായി രണ്ട് ഘട്ടങ്ങളാണ് അഗ്‌നി പ്രൈംമിന് ഉള്ളത്. മിസൈൽ ലോഞ്ച് ചെയ്യാനെടുക്കുന്ന സമയവും കുറവാണ്.