Mon. Dec 23rd, 2024
ന്യൂഡൽഹി:

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം, ഇതാദ്യമായി കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. മുൻ മുഖ്യമന്ത്രിമാരും വിവിധ കക്ഷികളുടെ സംസ്ഥാന അധ്യക്ഷന്മാരുമുൾപ്പെടെ 14 പേരെയാണു ഡൽഹിയിൽ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുള്ളത്.

മണ്ഡലപുനഃക്രമീകരണമാണ് അജൻഡയെന്നു നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അജൻഡയില്ലെന്നാണു ക്ഷണം ലഭിച്ച നേതാക്കൾ പറയുന്നത്. മണ്ഡല പുനഃക്രമീകരണ കമ്മിഷനുമായി പാർട്ടികൾ സഹകരിക്കുന്നില്ല. അപ്പോൾ ഈ വിഷയത്തിൽ മാത്രമായി ചർച്ചയ്ക്കു വിളിക്കുന്നതു പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണു കേന്ദ്രം നീങ്ങിയത്.

2019 ഓഗസ്റ്റ് 5 ന് ആണു ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും ഒഴിവാക്കി, ജമ്മു കശ്മീർ, ലഡാക്ക് എന്നീ 2 കേന്ദ്ര ഭരണപ്രദേശങ്ങൾ രൂപീകരിച്ചത്.

By Divya