Mon. Dec 23rd, 2024
തിരുവനന്തപുരം:

രാമനാട്ടുകര സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെ തള്ളി സിപിഎം. അർജുനിന് പാര്‍ട്ടിയുമായി   ബന്ധില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി  ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സിപിഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘത്തെ  ചുമതലപ്പെടുത്തിയിട്ടില്ല.

ക്വട്ടേഷൻ സംഘങ്ങർക്കെതിരെ ജുലൈ അഞ്ചിന് ജില്ലയിലെ 3800  കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. അതേസമയം അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ണൂര്‍ അഴീക്കോട് പൂട്ടിക്കിടക്കുന്ന കപ്പല്‍പൊളിശാലയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

By Divya