Wed. Jan 22nd, 2025
സവോപോളോ:

ഒരു ഗോൾ വഴങ്ങി പിറകിലായ ശേഷം അവസാന നിമിഷങ്ങളിൽ രണ്ടു വട്ടം തിരിച്ചടിച്ച്​ ആധികാരിക ജയവുമായി സാംബ കരുത്ത്​. കളിയുടെ തുടക്കത്തിൽ സിസർ കിക്കിലൂടെ ഡയസ്​ കൊളംബിയയെ മുന്നിലെത്തിച്ച മത്സരത്തിൽ ഫർമീനോയും ഇഞ്ച്വറി സമയത്ത്​ കാസമീറോയും നേടിയ ഗോളുകളിലാണ്​ ബ്രസീൽ ജയം പിടിച്ചത്. ​

സിസർ കിക്കിൽ ലൂയിസ്​ അവസരങ്ങൾ തുറന്നും മൈതാനം ഭരിച്ചും തുടക്കം മുതൽ മുന്നിൽനിന്നത്​ നിലവിലെ ജേതാക്കൾ തന്നെയായിരുന്നു. പക്ഷേ, 10ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഞെട്ടിച്ചത്​ കൊളംബിയ. അതും കോപ കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നും.

മനോഹരമായ നീക്കങ്ങളിലൊന്നിൽ വലതുമൂലയിൽ കുതിച്ചെത്തിയ ക്വാഡ്രാഡോ പോസ്​റ്റിന്​ മുന്നിലേക്ക്​ നീട്ടിയടിച്ച ക്രോസ്​ ​പ്രതിരോധമതിലിനുമപ്പുറത്ത്​ കൺപാർത്തിരുന്ന ഡയസ്​ പൊള്ളുന്ന സിസർ കിക്കിലൂടെ പായിച്ചത്​ പോസ്​റ്റിലേക്ക്​. പ്രതീക്ഷിക്കാത്ത ആംഗിളിൽനിന്ന്​ പാഞ്ഞുവന്ന പന്ത്​ ഗോളിയെയും കടന്ന്​ വലയിൽ. കൊളംബിയ ഒരു ഗോളിന്​ മുന്നിൽ.

By Divya