Mon. Dec 23rd, 2024
കൊല്ലം:

കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും ഡോക്ടറുടെ മൊഴി എടുക്കുമെന്നും ഐജി പറഞ്ഞു. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കും. എല്ലാവരുടേയും മൊഴികളെടുക്കും. കൊലപാതകമായാലും ആത്മഹത്യയായാലും കാരണക്കാര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങി നല്‍കും,’ അവര്‍ പറഞ്ഞു.

By Divya