Fri. Nov 22nd, 2024
ബം​ഗളൂരു:

കോടതി മുറിയിലെ ‘മൈ ലോർഡ്’ എന്ന സംബോധന ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് വനിതാ ജഡ്ജി. കർണാടക ഹൈക്കോടതി ജഡ്ജി ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് ‘മാഡം’ എന്ന് പകരം സംബോധന ചെയ്യാൻ അഭ്യർത്ഥിച്ചത്.

കേസ് ലിസ്റ്റിനൊപ്പം പ്രത്യേക കുറിപ്പ് നൽകിയാണ് ജഡ്ജി അഭ്യർത്ഥന നടത്തിയത്. നേരത്തെ ജസ്റ്റിസ് കൃഷ്ണ ഭട്ടും ലോർഡ് എന്നതിന് പകരം സർ എന്ന് അഭിസംബോധന ചെയ്യാൻ അഭിഭാഷകരോട് അഭ്യർത്ഥിച്ചിരുന്നു.

മൈ ലോർഡ് എന്നോ ലോർഡ്ഷിപ് എന്നോ സംബോധന ചെയ്യുന്നത് ഇന്ത്യൻ പശ്ചാത്തലത്തിൽ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

By Divya