Wed. Jan 22nd, 2025
കൊല്‍ക്കത്ത:

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ബംഗ്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട സമയത്ത് താനൊരിക്കലും പാര്‍ട്ടി വിടില്ലെന്നായിരുന്നു അഭിജിത് പറഞ്ഞിരുന്നത്.

ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലുള്ള മുന്‍ കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇത് തന്റെ പിതാവിനോടുള്ള സൗഹൃദത്തിന്റെ പുറത്താണെന്നും അദ്ദേഹം പറഞ്ഞു

By Divya