Mon. Dec 23rd, 2024
ആന്ധ്രാപ്രദേശ്:

വാക്‌സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആന്ധ്രാപ്രദേശ്. ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്‌സിനേഷൻ നടത്തിയത്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റ ദിവസംകൊണ്ട് വാക്‌സിന്‍ നല്‍കിയത്.

13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മുതലാണ് മെഗാ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിനേഷന്‍ നടന്നത്.

ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പില്‍ മുന്നിലുള്ളത്. നേരത്തെ ഒരു ദിവസം 6 ലക്ഷത്തിലധികം വാക്സിനുകൾ നൽകി സംസ്ഥാനം റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

By Divya