ഹൈദരാബാദ്:
സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗം വ്യാപകമായതിന് പിന്നാലെ നടപ്പാക്കിയ ഒരു മാസത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെലങ്കാന സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ നിലവിൽ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങൾ നീക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്ത് കൊവിഡ് -19 കേസുകൾ കുറഞ്ഞുവെന്നും ഇപ്പോൾ വൈറസ് നിയന്ത്രണത്തിലാണെന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് നടപടി. സാധാരണക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ലോക്ഡൗൺ പിൻവലിച്ചതെന്നും സർക്കാർ വിശദീകരിച്ചു.