Thu. Dec 19th, 2024
ന്യൂഡല്‍ഹി:

ഗുജറാത്ത് സന്ദര്‍ശനത്തിന് പിന്നാലെ പഞ്ചാബിലേക്ക് പോകാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്‌രിവാളിന്റെ നീക്കം. ആം ആദ്മിയുടെ പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമങ്ങള്‍.

ഗുജറാത്തിലും പഞ്ചാബിലും അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്.പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നു. ആം ആദ്മി പാര്‍ട്ടിയാണ് ഏക പ്രതീക്ഷ. നാളെ അമൃത്സറില്‍ കാണാം, ” കെജ്‌രിവാള്‍ പഞ്ചാബിയില്‍ ട്വീറ്റ് ചെയ്തു.

2015 ല്‍ കോട്കാപുരയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഭാഗമായിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുന്‍വര്‍ വിജയ് പ്രതാപ് സിങ്ങിനെ സന്ദര്‍ശനത്തിനിടെ കെജ്‌രിവാള്‍ ഉള്‍പ്പെടുത്തും.

മൂന്ന് മാസത്തിനുള്ളില്‍ കെജ്‌രിവാള്‍ പഞ്ചാബില്‍  നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്.
മാര്‍ച്ചിലെ അവസാന സന്ദര്‍ശന വേളയില്‍, അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിനെതിരെ  കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

By Divya