Mon. Dec 23rd, 2024
കാസര്‍കോട്:

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്.

കല്യോട്ടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

By Divya