Thu. Apr 25th, 2024
ശ്രീനഗർ:

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യാഴാഴ്​ച യോഗം നടക്കുമെന്നാണ്​ റിപ്പോർട്ട്​. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ജമ്മുകശ്​മീരുമായി ബന്ധപ്പെട്ട്​ നരേന്ദ്ര മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക നടപടിയാണിത്​.

ജമ്മുകശ്​മീരി​ൻറെ സംസ്ഥാനപദവി എടുത്ത്​ കളഞ്ഞതുൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സർവകക്ഷി യോഗത്തിന്​ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലുമായി കൂടിക്കാഴ്​ച നടത്തി. വെള്ളിയാഴ്​ച നടത്തിയ കൂടിക്കാഴ്​ചയിൽ ജമ്മുകശ്​മീർ ലഫ്​റ്റനൻറ്​ ഗവർണർ മനോജ്​ സിൻഹയും പ​ങ്കെടുത്തിരുന്നു.

2019 ആഗസ്​റ്റിൽ ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ ജമ്മുകശ്​മീർ, ലഡാക്ക്​ എന്നിങ്ങനെ രണ്ട്​ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്​തിരുന്നു. ഇതിന്​ മുന്നോടിയായി കശ്​മീരിലെ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്​തി, ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല എന്നിവരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു. രണ്ട്​ മാസത്തിന്​ ശേഷമാണ്​ ഇവരെ വിട്ടയച്ചത്​.

By Divya