Fri. Apr 4th, 2025
കോട്ടയം:

കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. 

ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

By Divya