Sat. Jan 18th, 2025
ലക്ഷദ്വീപ്:

ലക്ഷദ്വീപിലെ സന്ദര്‍ശനം അവസാനിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തിലാണ് മടക്കം. പ്രഫുല്‍ പട്ടേലിനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായാണ് സൂചന.

ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തി ഇരുപതാം തീയതി മടങ്ങിപ്പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.

അതിനിടെ ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപ് നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളുമായി വീടിന് മുകളില്‍ കയറി നിന്നും കറുത്ത വസ്ത്രം ധരിച്ചുമെല്ലാം ജനം തങ്ങളുടെ പ്രതിഷേധമറിയിച്ചു. പ്രഫുല്‍ പട്ടേല്‍ അടിയന്തരമായി ഡല്‍ഹിക്ക് മടങ്ങാനുള്ള കാരണം വ്യക്തമല്ല.

By Divya