Thu. Dec 19th, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ സിനിമാ നിയമങ്ങൾ സമ​ഗ്രമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകാൻ കേന്ദ്ര സർക്കാരിന്  അധികാരം നൽകുന്നതാണ് ബില്ല്.

സിനിമയുടെ വ്യാജ പകർപ്പുകൾക്ക് തടവ് ശിക്ഷയും പിഴയും നൽകുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച് സെൻസറിം​ഗ് ഏർപ്പെടുത്തും. കരടിൻമേൽ സർക്കാർ പൊതുജനാഭിപ്രായം തേടി. സെൻസർ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നത് തടഞ്ഞ കർണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു.

2000 നവംബറിൽ ആയിരുന്നു സുപ്രീംകോടതി വിധി.

By Divya