Sun. Nov 17th, 2024
ന്യൂഡൽഹി:

കൊവിഡി​ൻറെ ഡെൽറ്റ വകഭേദത്തെ മറികടക്കാൻ ബൂസ്​റ്റർ ഡോസ്​ നൽകുമെന്ന്​ സ്​പുട്​നിക്​. വാക്​സി​ൻ ഡോസ്​ നൽകിയതിന്​ ശേഷമാവും ഡെൽറ്റയെ പ്രതിരോധിക്കാനായി ബൂസ്​റ്റർ ഡോസ്​ കൂടി നൽകുക. സ്​പുട്​നിക്​ വാക്​സി​ൻറെ നിർമ്മാതാക്കളയാ റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടാണ്​ ഇക്കാര്യം അറിയിച്ചത്​.

ഡെൽറ്റ വകഭേദം നമ്മുടെ പൊതുവായ ശത്രുവാണ്​. അതിനെതിരെ നമുക്ക്​ ഒരുമിച്ച്​ പോരാടാം. ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി മറ്റ്​ വാക്​സിനുകൾക്കും ബൂസ്​റ്റർ ഡോസ്​ ലഭ്യമാക്കുമെന്ന്​ സ്​പുട്​നിക്​ അറിയിച്ചു. ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​​.

നേരത്തെ കൊവിഡി​ൻറെ ഡെൽറ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിൻ ഫലപ്രദമാണെന്ന്​ അവകാശപ്പെട്ട്​ കമ്പനി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുമെന്ന്​ അറിയിച്ചിരിക്കുന്നത്​. ഇന്ത്യയിൽ അംഗീകാരം ലഭിച്ച വാക്​സിനുകളിലൊന്നാണ്​ സ്​പുട്​നിക്​. ഹൈദരാബാദിലെ ഡോ റെഡ്ഡീസ്​ ലബോറിട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിൻ ഇന്ത്യയിൽ നിർമിക്കുന്നത്​.

By Divya