Thu. Dec 19th, 2024
മ​സ്​​ക​ത്ത്​:

45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യി​രി​ക്കും പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം. ഖു​റി​യാ​ത്തി​ലെ അ​ൽ സ​ഹെ​ൽ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ലും വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നേ​ഷ​ൻ ല​ഭ്യ​മാ​യി​രി​ക്കും.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യും വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​മാ​യി​രി​ക്കും വാ​ക്​​സി​നേ​ഷ​ൻ. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​യി​രി​ക്കും കു​ത്തി​വെ​പ്പ്.

By Divya