Mon. Dec 23rd, 2024
പശ്ചിമബംഗാൾ:

നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ പരാജയത്തിൽ ഹൈക്കോടതിയില്‍ ഹർജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹർജി കൊൽക്കത്ത ഹൈക്കോടതി നാളെ പരിഗണിക്കും. സുവേന്ദു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹർജി നൽകിയത്.

തന്റെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരിയോട് 1200 ഓളം വോട്ടുകള്‍ക്കായിരുന്നു മമത പരാജയപ്പെട്ടത്. സുവേന്തുവിന്റെ സിറ്റിംഗ് സീറ്റായിരുന്നു നന്ദിഗ്രാം. വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിച്ചത്. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു.

ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതിയെന്നതിനാല്‍ മമത തന്നെയാണ് ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം കൈയാളുന്നത്.

By Divya