Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത്​ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 72 ദിവസത്തിന്​ ശേഷം എട്ട്​ ലക്ഷത്തിൽ താഴെയെത്തി. ഇന്ത്യയിൽ കൊവിഡ് ബാധിച്ച്​ നിലവിൽ 7,98,656 പേരാണ്​ ചികിത്സയിലുള്ളത്​. 62,480 പേർക്ക്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. 88,977 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. രോഗമുക്​തി നിരക്ക്​ 96.03 ശതമാനമായി ഉയർന്നു.

കൊവിഡ് ബാധിച്ചുള്ള മരണത്തിലും കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​. 1,587 പേരാണ്​ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്​ മരിച്ചത്​. ഇതോടെ 2,97,62,793 പേർക്കാണ്​ ഇതുവരെ കൊവിഡ് ബാധിച്ചത്​. 3,83,490 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. 2,85,80,647 പേർക്ക്​ ഇതുവരെ രോഗമുക്​തിയുണ്ടായിട്ടുണ്ട്​.

വ്യാഴാഴ്​ച 67,208 പേർക്കാണ്​ കൊവിഡ് സ്ഥിരീകരിച്ചത്​. 38,71,67,696 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,29,476 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ അറിയിച്ചു. ഏപ്രിൽ-മേയ്​ മാസങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ് രണ്ടാം തരംഗം രാജ്യത്ത്​ നിയന്ത്രണവിധേയമാകുന്നുവെന്നാണ്​ കേന്ദ്രസർക്കാർ വിലയിരുത്തൽ.

By Divya