Mon. Dec 23rd, 2024
മസ്‍കത്ത്:

കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.Oman

വാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക് മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ നിർദ്ദേശിക്കുന്നുണ്ട്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പത്ത് മിനിറ്റ്  യാത്ര ചെയ്‌താൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ എത്തിച്ചാരാം.

By Divya