Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യം പാഴ്സല്‍ വില്‍പന പുനരാരംഭിക്കും. ബവ് ക്യു ടോക്കണില്ലാതെ ഔട്ട്​ലറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി വാങ്ങാം.  രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലായിരിക്കും  മദ്യം പാഴ്സലായി ലഭിക്കുക.

എന്നാല്‍ ക്ലബുകളില്‍ മദ്യവിതരണം ഉണ്ടാകില്ല. ഔട്ട്​ലറ്റുകളിലെ അതേ വിലയിലായിരിക്കും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യവും ബിയറും വൈനും ലഭിക്കുക. സാമൂഹിക അകലം പാലിച്ചാകും മദ്യവിതരണം. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നീക്കം.

By Divya