Sat. Apr 27th, 2024
ഇ​​ൻഡോർ:

കൊവിഡ്​ രോഗമുക്​തി നേടിയതിന്​ പിന്നാലെ ഇ​​​ൻഡോർ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കൊവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീൻ ഫംഗസ്​ കണ്ടെത്തിയതെന്ന്​ ശ്രീ അരബി​ന്ദോ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി പറഞ്ഞു. രക്​തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്നും ഡോക്​ടർ വ്യക്​തമാക്കി. ഗ്രീൻ ഫംഗസി​ൻറെ സ്വഭാവത്തെ കുറിച്ച്​ കൂടുതൽ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട്​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കൊവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഇയാൾ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട്​ കൊവിഡ്​ മുക്​തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്​തം വരികയും ചെയ്​തിരുന്നു. ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടർമാർ അറിയിച്ചു.

By Divya