Mon. Dec 23rd, 2024
ജാർഖണ്ഡ്:

ബ്ലാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ജാർഖണ്ഡിന് പുറമേ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 17വരെ നീട്ടിയിട്ടുണ്ട്.

By Divya