Wed. Jan 22nd, 2025
തിരുവനന്തപുരം:

മുഖ്യശത്രു സിപിഎമ്മാണെന്ന കെപിസിസി പ്രഡിഡന്റ് കെ സുധാകരൻ എം പിയുടെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾ തന്നെ ഇക്കാര്യം താൻ പറഞ്ഞതാണ്. അതിന്റെ തുടർച്ചയായി വന്നതാണ് നിയുക്ത കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം. രാജ്യം സ്വീകരിക്കുന്ന പൊതുനിലപാടിന് വ്യത്യസ്തമായ ഒന്നാണാണിത്. കോൺഗ്രസിന്റെ സംസ്ഥാനത്തെ നേതൃത്വത്തിന്റെ നിലപാടാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയത്. ആ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഔദ്യോഗികമാണോയെന്ന് പറയേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya