Fri. Nov 22nd, 2024
ന്യൂഡൽഹി:

പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കുമെന്ന് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങൾ കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നരേന്ദ്രമോദി പറഞ്ഞു. പരിസ്ഥിതി പൊതുവായതാണ് എന്ന സങ്കൽപം ലോകരാജ്യങ്ങൾക്കിടയിൽ ഉണ്ടാകണം. കാലാവസ്ഥ സംരക്ഷണത്തിനായി ലോക രാജ്യങ്ങളുടെ കൂട്ടായ്മ വിപുലമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജി 7 രണ്ട് സമ്മേളനങ്ങളിലാണ് മോദി പങ്കെടുത്തത്. സാമൂഹ്യമാധ്യമങ്ങളുടെ പരിധി ലംഘിക്കൽ ജി 7 ൽ നരേന്ദ്രമോദി വിഷയമാക്കി. ജനാധിപത്യത്തെ ബഹുമാനിക്കുന്ന നയം ആകണം സൈബർ സ്‌പേസുകളുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനാധിപത്യ മര്യാദകളാണ് ഇന്ത്യയുടെ അടിസ്ഥാനമെന്നും ജനാധിപത്യവിരുദ്ധമായ ഭരണരീതികളെ പ്രോത്സാഹിപ്പിക്കുന്നതല്ല നയമെന്നും നരേന്ദ്ര മോദി ഉച്ചകോടിയിൽ പറഞ്ഞു. ജനാധിപത്യവും സ്വാതന്ത്ര്യവും ആണ് ഇന്ത്യ വിലമതിക്കുന്ന പ്രധാന ഘടകങ്ങളെന്നും മോദി വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേ 2030ഓടെ നെറ്റ് സീറോ എമിഷൻ യോഗ്യതയിൽ എത്തുമെന്നും ഉച്ചകോടിക്കിടെ നരേന്ദ്രമോദി അറിയിച്ചു.

By Divya