Mon. Dec 23rd, 2024
ഹിമാചൽപ്രദേശ്:

ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ എടുത്തുകളഞ്ഞതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതിര്‍ത്തിയില്‍ വാഹനങ്ങളുടെ വന്‍നിരയും തിരക്കും അനുഭവപ്പെട്ടു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത വേനൽ ആരംഭിച്ചതോടെയാണ്​ സഞ്ചാരികളുടെ ഹിമാചലിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്​​.

പർവാനൂവിലെ അന്തർസംസ്ഥാന പാതയിൽ നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ​അയൽ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ യാത്ര പാസ്​ പരിശോധിക്കുന്നിടത്താണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്.

കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ കഴിഞ്ഞ വെള്ളിയാഴ്ചയോടെയായിരുന്നു ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയത്. കൊവിഡ് പരിശോധനഫലം നെഗറ്റീവാകുന്നവര്‍ക്കു മാത്രമെ സംസ്ഥാനത്ത് പ്രവേശിക്കാവൂ എന്നതടക്കമുള്ള നിബന്ധനകള്‍ എടുത്തുമാറ്റിയിരുന്നു.

By Divya