Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യയിലെ അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്‍ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നുവെന്ന് സിവില്‍ ജിഫന്‍സ് അറിയിച്ചു.

കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്.

By Divya