Wed. Jan 15th, 2025
തിരുവനന്തപുരം:

കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള നടി സമൂഹത്തില്‍ മാറ്റം വന്നേ തീരുവെന്നു പല തവണ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ സിനിമാമേഖലയിലും മറ്റു കലാരംഗത്തും കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് സയനോര. സിനിമയിലായാലും കലാരംഗത്തായാലും സ്റ്റീരിയോടൈപ്പ് ആളുകള്‍ക്കാണ് അവസരം ലഭിക്കുക. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്ന് സയനോര ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഈ രീതിക്ക് മാറ്റം വരുത്തണമെന്നും ഇതിനെല്ലാം ആദ്യം വേണ്ടത് സ്വന്തം കഴിവുകളിലുള്ള കറതീര്‍ന്ന ആത്മവിശ്വാസമാണെന്നും സയനോര കൂട്ടിച്ചേര്‍ത്തു. നേരത്തെ ചെറുപ്പം മുതല്‍ നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും അതുണ്ടാക്കിയ വേദനകളെ പിന്നീട് അതിനെ മറികടന്നതിനെ കുറിച്ചും സയനോര പല അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

By Divya