Fri. Apr 19th, 2024
ന്യൂഡൽഹി:

രാജ്യത്ത്​ രണ്ടാം തരംഗത്തെ തുടർന്നുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നു. 80,834 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്​. 3,303 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,94,39,989 ആയി ഉയർന്നു.

കഴിഞ്ഞ ദിവസം മാത്രം 1,32,062 പേർ രോഗമുക്​തി നേടി. 2,80,43,446 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. 10,26,159 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 3,70,384 പേരാണ്​ ഇതുവ​രെ കൊവിഡ് ബാധിച്ച്​ മരിച്ചത്​. 25,31,95,048 പേർക്ക്​ വാക്​സിൻ നൽകുകയും ചെയ്​തിട്ടുണ്ട്​.

അതേസമയം, രാജ്യത്തിന്റെ കൊവിഡ് മരണത്തിന്റെ കണക്കുകൾ സംബന്ധിച്ച അവ്യക്​തത ഇപ്പോഴും തുടരുകയാണ്​. കഴിഞ്ഞ ദിവസം ബിഹാർ കൊവിഡ് മരണങ്ങളുടെ കണക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിന്​ പിന്നാലെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാൾ ഏഴിരട്ടി മരണമെങ്കിലും ഇന്ത്യയിൽ നടന്നിരിക്കാമെന്ന റിപ്പോർട്ട്​ പുറത്ത്​ വന്നു. എന്നാൽ, ഈ റി​പ്പോർട്ടിനെ ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞിരിക്കുകയാണ്.

By Divya