Mon. Dec 23rd, 2024
മുംബൈ:

മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാൽഘറിൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തുടർച്ചയായ മഴ കാരണം നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ട്രെയിൻ, റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയേയും അഗ്നിശമന സേനയേയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

By Divya