Mon. Dec 23rd, 2024
വയനാട്‌:

വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ ചൂണ്ടിക്കാട്ടിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. മരംകൊള്ള നടന്ന മുട്ടിൽ മേഖലയിൽ ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 24ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരംകൊള്ളയ്ക്ക് കാരണമായത്. വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ടിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

സൗത്ത് വയനാട് ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ ഇക്കാര്യം പരാമർശിച്ചിരുന്നു. ഉത്തരവിന്റെ മറവിൽ കർഷകർ വച്ചുപിടിപ്പിച്ചതെന്ന വ്യാജേന പട്ടയത്തിൽ രേഖപ്പെടുത്തിയ മരങ്ങൾ മുറിക്കാൻ സാധ്യതയുണ്ടെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുട്ടിൽ സൗത്ത് വില്ലേജ് ഉൾപ്പെടെ വിവിധ റേഞ്ചുകളിൽ നിന്ന് ഇത്തരം മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങുന്നതായും കത്തിൽ പറയുന്നു.

By Divya