ന്യൂഡൽഹി:
രാജ്യത്ത് രണ്ടാം തരംഗത്തെ തുടർന്നുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നു. 80,834 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 3,303 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,94,39,989 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം മാത്രം 1,32,062 പേർ രോഗമുക്തി നേടി. 2,80,43,446 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 10,26,159 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,70,384 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 25,31,95,048 പേർക്ക് വാക്സിൻ നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ കൊവിഡ് മരണത്തിന്റെ കണക്കുകൾ സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ബിഹാർ കൊവിഡ് മരണങ്ങളുടെ കണക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാൾ ഏഴിരട്ടി മരണമെങ്കിലും ഇന്ത്യയിൽ നടന്നിരിക്കാമെന്ന റിപ്പോർട്ട് പുറത്ത് വന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞിരിക്കുകയാണ്.