Sat. Nov 23rd, 2024
ന്യൂഡൽഹി:

ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ഒറ്റ ഭൂമി ഒരു ആരോഗ്യം എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോടും മോദി നന്ദി അറിയിച്ചു.

വാക്‌സീന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തുറന്ന വിതരണ ശൃംഖലയില്‍ ലഭ്യമായാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാക്‌സീന്‍ ഉല്‍പാദനം വര്‍ധിക്കുമെന്ന മോദിയുടെ അഭിപ്രായത്തിന് പിന്തുണ ലഭിച്ചു.

കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച് പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി-മെയ് മാസക്കാലയളവില്‍ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം നല്‍കി ഇന്ത്യയെ കൊവിഡ് പോരാട്ടത്തില്‍ സഹായിച്ചു.

By Divya