Fri. Nov 22nd, 2024
ന്യൂഡൽഹി:

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​. 84,332 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന ​രോഗവർധനയാണ്​ ശനിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം, കൊവിഡ് ബാധിച്ചുള്ള മരണം വീണ്ടും 4000 കടന്നു. 4002 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്​ മരിച്ചത്​.

ഇതോടെ രാജ്യത്ത്​ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,59,155 ആയി ഉയർന്നു. 1,21,311 പേർ ​കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി നേടി. 2,79,11,384 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. 3,67,081 പേരാണ്​ ഇതുവരെ കൊവിഡ് ബാധിച്ച്​ മരിച്ചത്​.

നിലവിൽ 10,80,690 പേരാണ്​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. 24,96,00,304 പേർക്ക്​ ഇതുവരെ വാാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് വാക്​സിൻ സംബന്ധിച്ച പ്രശ്​നത്തിൽ കേന്ദ്രസർക്കാർ കൂടുതൽ വ്യക്​തത വരുത്തിയിട്ടുണ്ട്​. വാക്​സിൻ ഇടവേള തൽക്കാലത്തേക്ക്​ വർദ്ധിപ്പിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ നിലപാട്​. കോവാക്സിന്റെ മൂന്നാംഘട്ട ഫലങ്ങൾ വൈകാതെ പുറത്ത്​ വരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

By Divya