Mon. Dec 23rd, 2024
K Surendran

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം നല്‍കാന്‍ ഹോട്ടല്‍ മുറിയില്‍ വരുന്നതിന് മുമ്പുള്ള സംഭാഷണത്തിലുള്ള സുരേന്ദ്രന്റെ ആവശ്യം.

പണം നല്‍കുന്നത് കൃഷ്ണദാസ് അറിയരുത്. അത് ജാനുവിനോട് പറയണം എന്നാണ് രാവിലെ ഏഴിന് ഫോണ്‍ വിളിച്ചപ്പോള്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതെന്നാണ് പ്രസീതയുടെ ആരോപണം.