Mon. Dec 23rd, 2024
കൊച്ചി:

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയെന്ന് പൊലീസ്. പരാതിയുള്ളവരെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് നോട്ടീസിറക്കി. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.

കണ്ണൂരുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനും അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെതിരെ നടപടികള്‍ കടുപ്പിക്കാനാണ് പൊലീസ് നീക്കം. പരാതി ലഭിച്ച് രണ്ടുമാസത്തോളം നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പരാതികളുണ്ടോയെന്ന് പരിശോധിക്കുന്നത്. മാര്‍ട്ടിനെതിരെ കാക്കനാട് സ്വദേശിനി നല്‍കിയ പരാതിയും പൊലീസിന് മുന്നിലുണ്ട്. സമാനമായരീതിയില്‍ കൂടുതല്‍പേരെത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. മാര്‍ട്ടിനെതിരെ സാമ്പത്തികവും, അല്ലാത്തതുമായ പരാതികളുള്ളവര്‍ കൊച്ചി സിറ്റി പൊലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് നോട്ടീസിറക്കി.

By Divya